പാലക്കാട്: ശിരുവാണി ഡാമിന്റെ റിവർ സ്‌ളൂയിസ് 60 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കഴിഞ്ഞ ദിവസം ഡാമിന്റെ റിവർ സ്‌ളൂയിസ് 40 സെന്റീമീറ്ററായി ഉയർത്തിയിരുന്നു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിന്റെ സാഹചര്യത്തിലാണ് ഡാമിന്റെ റിവർ സ്‌ളൂയിസ് 60 സെന്റീമീറ്ററായി ഉയർത്തുന്നത്.
നിലവിൽ ഡാമിലെ ജലനിരപ്പ് 876.88 ആയി ഉയർന്നിട്ടുണ്ട്. 877.00 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അതേസമയം, തൃശൂർ ജില്ലയിലെ ചിമ്മിനി ഡാമിന്റെ ഷട്ടറുകളും 15 സെന്റീമീറ്റർ വീതം ഘട്ടംഘട്ടമായി ഉയർത്താനും അനുമതി നൽകിയിട്ടുണ്ട്. ഇതോടെ, കുറുമാലി, കുരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: വിറങ്ങലിച്ച് കേരളം; കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി






































