കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ജാനകിക്കാട്ടിൽ നിരീക്ഷണം ശക്തമാക്കി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. കഴിഞ്ഞ മാസം മൂന്നാം തീയതി 17-കാരി ജാനകിക്കാട്ടിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിനോദ സഞ്ചാര കേന്ദ്രത്തിൽ സുരക്ഷാ വർധിപ്പിക്കാനാണ് തീരുമാനം. മേഖലയിൽ പോലീസ് പട്രോളിങ് അടക്കമുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് റൂറൽ എസ്പി ശ്രീനിവാസ് പറഞ്ഞു.
തുടർച്ചയായി വെള്ളം കയറുന്ന ഈ പ്രദേശത്തുനിന്ന് ആളുകൾ മാറി താമസിച്ചതോടെ പല വീടുകളും ഇന്ന് സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമാണ്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രദേശത്ത് അനാശ്യാസ പ്രവർത്തനങ്ങൾ നടക്കാൻ കാരണമെന്ന പരാതി ശക്തമായിരുന്നു. ഇതോടെയാണ് മേഖലയിൽ കർശന നടപടി സ്വീകരിച്ചത്.
കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് കേസുകളിലായി ഏഴ് യുവാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയുടെ ബന്ധുക്കളാണ്. പ്രതികളുടെ ഫോൺ രേഖകൾ അടക്കം പരിശോധിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം. അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ സിഡബ്ളുസിയുടെ സംരക്ഷണത്തിലാണ്.
Most Read: ആദിവാസി സമുദായത്തിന് മാത്രമായി ലൈബ്രറി; കരിന്തണ്ടൻ വായനശാല യാഥാർഥ്യമായി




































