നിലവാരമുള്ള വിദ്യാഭ്യാസം; ആഗോള സൂചികയിൽ യുഎഇ ഒന്നാമത്

By Desk Reporter, Malabar News
uae news
Representational Image
Ajwa Travels

അബുദാബി: നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആഗോള സൂചികയിൽ ഒന്നാം സ്‌ഥാനം നേടി യുഎഇ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ളോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്‌സ്, ഐഎംഡി രാജ്യാന്തര വിദ്യാർഥി സൂചിക എന്നിവയിലാണ് യുഎഇ ഒന്നാമത് എത്തിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി, കോഡിങ് സ്‌കൂൾ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്‌മെന്റ് റിയാലിറ്റി, സ്‌പേസ്‌ ടെക്നോളജി തുടങ്ങി നവീന വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിദ്യാർഥികളെ ആകർഷിക്കുകയാണ് യുഎഇ. കൂടാതെ സ്‌കൂൾ തലം മുതൽ നൂതന വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നുമുണ്ട്.

പൊതുവിദ്യാലയങ്ങളിൽ എല്ലാ പൗരൻമാർക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം 6 മുതൽ 18 വയസു വരെ വിദ്യാഭ്യാസം നിർബന്ധമാക്കിയതും രാജ്യാന്തര സൂചികയിൽ മികച്ച സ്‌ഥാനം നേടാൻ യുഎഇയെ സഹായിച്ചു.

എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക, താൽപര്യമുള്ളവർക്ക് ആജീവനാന്ത പഠന അവസരങ്ങൾ പ്രോൽസാഹിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തെ സുസ്‌ഥിര വികസന ലക്ഷ്യം (ഗോൾ-4) കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ യുഎഇ ശക്‌തിപ്പെടുത്തിയതായി ഫെഡറൽ കോംപറ്റെറ്റീവ്‌നെസ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് സെന്റർ (എഫ്‌സിഎസ്‌സി) വ്യക്‌തമാക്കി.

Most Read:  ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങി സ്‌റ്റാർട്ട്‌ അപ്പ് കമ്പനിയായ ബൗൺസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE