പാലക്കാട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കർഷകൻ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മംഗലത്തിന് സമീപം നേർച്ചപ്പാറയിലാണ് കർഷകനെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ പൈതൽമലയിൽ മാണി(70) ആണ് മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. മാണി തന്റെ തോട്ടത്തിൽ ജോലിയെടുക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടുപന്നി അദ്ദേഹത്തെ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റാണ് മാണി മരിച്ചത്.
Read also: ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍






































