ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍

By Syndicated , Malabar News
tis-hazari-court
Ajwa Travels

ന്യൂഡെല്‍ഹി: ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍. ഡെൽഹി തീസ് ഹസാരി കോടതിയുടെ വെസ്‌റ്റേണ്‍ വിംഗ് ചേംമ്പറിന് പുറത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. 35കാരനായ മനോജാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. പ്രാഥമിക നിഗമനത്തില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ഡെൽഹി ബാര്‍ അസോസിയേഷനിലെ താൽക്കാലിക ജീവനക്കാരനായ മനോജ് രാത്രി ചേമ്പറില്‍ തന്നെയാണ് തങ്ങാറ്. ഇന്ന് രാവിലെ കോടതിയിലെത്തിയ മറ്റ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാൻ സാധിക്കൂ എന്ന് പോലീസ് വ്യക്‌തമാക്കി.

Read also: 1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE