ന്യൂഡെൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്.
By calling freedom of 1947 as BHEEKH, Kangana Ranaut has insulted not just the whole nation but also martyrdom of countless Indians
These words from an artist who played Manikarnika are shocking!
I wonder if there is any cure/medicine for her stupid blabbering@ANI @TimesNow pic.twitter.com/W5L7ihzz3m— Manjinder Singh Sirsa (@mssirsa) November 11, 2021
1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു. രാജ്യം യഥാർഥത്തിൽ സ്വതന്ത്രമായത് 2014ലാണ്; കങ്കണ പറഞ്ഞു. ട്വിറ്ററിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമർശമാണ് കങ്കണയുടേതെന്നും നടി മാപ്പ് പറയണമെന്നും വിമർശകർ ആവശ്യപ്പെടുന്നു.
Read Also: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ലോകായുക്‌ത