നടി കങ്കണ റണൗട്ടിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

By Staff Reporter, Malabar News
Kangana-Ranaut-death-threat
Ajwa Travels

മുംബൈ: കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണൗട്ട്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകി. എഫ്‌ഐആറിന്റെ പകർപ്പടക്കം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.

മുംബൈ ഭീകരാക്രമണത്തിലെ രക്‌തസാക്ഷികളെ അനുസ്‌മരിച്ചു കൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്.

പണത്തിനും ചിലപ്പോൾ സ്‌ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്‌തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു; കങ്കണ തന്റെ പോസ്‌റ്റിൽ കുറിച്ചു.

എന്റെ വാക്കുകളെ ചൊല്ലിയാണ് വധഭീഷണി. ബതിൻഡയിലെ ഒരു സഹോദരൻ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്; കങ്കണ വ്യക്‌തമാക്കി. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് കങ്കണ അഭ്യർഥിച്ചു.

നിങ്ങളും (സോണിയ ഗാന്ധി) ഒരു സ്‌ത്രീയാണ്, നിങ്ങളുടെ ഭർതൃമാതാവ് ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതക്കെതിരെ ശക്‌തമായി പോരാടി. അത്തരം തീവ്രവാദികളിൽ നിന്നുള്ള ഭീഷണികളെക്കുറിച്ച് ഉടൻ നടപടിയെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രിയോട് ദയവായി നിർദ്ദേശിക്കുക; കങ്കണ ആവശ്യപ്പെട്ടു.

 

View this post on Instagram

 

A post shared by Kangana Thalaivii (@kanganaranaut)

Read Also: ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE