അസം വിമാനാപകടം; അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു

വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

By Senior Reporter, Malabar News
Indian Air Force Plane Crash in Assam
വിമാനം തകർന്നു വീണപ്പോൾ (Image Courtesy: The Indian Express)

ജോർഹട്ട്: അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു. വിമാനത്തിന്റെ കോപൈലറ്റ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിൽസയിലാണ്. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ആയിരുന്നു അപകടം.

പ്രശാന്ത് സിങ്, ശുഭം കുമാർ, ജിതേന്ദ്ര ശർമ, ഖീമരം കുമാവത്ത്, ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവർ. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ജോർഹട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

വ്യോമസേനാ താവളത്തിന്റെ പരിധിക്കുള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകട കാരണം എന്താണെന്ന് വ്യക്‌തമായിട്ടില്ല. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് മാറിയാണ് വിമാനം ഇടിച്ചിറങ്ങിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ വ്യോമസേനാ താവളം പൂർണമായി അടച്ചു.

Most Read| നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE