വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്‌ടർ കെഎം സജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ എസ് അജിത്ത്, ബിഎസ് രമ്യ, വി സിമി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Read also: അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്








































