ന്യൂഡെൽഹി: സമൂഹ മാദ്ധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുവായ സ്‌ത്രീയുടെ മോർഫ് ചെയ്‌ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ജഗത് പുർ പുസ്‍ത നിവാസിയാണ് അറസ്‌റ്റിലായത്. പ്രതിയുടെ ബന്ധുവിന്റെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ 8 മാസമായി വ്യാജ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പ്രതി പരാതിക്കാരുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായാണ് വ്യക്‌തമാക്കുന്നത്. ഇവരുടെ ഭർത്താവിന്റെ സുഹൃത്തുക്കൾക്കും ചിത്രങ്ങൾ അയച്ചു കൊടുത്തതായി പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. പരാതി നൽകിയതിന് പിന്നാലെ ഐപി അഡ്രസ് ഉപയോഗിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതിയും സ്‌ത്രീയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്‌തമാക്കി. കൂടാതെ ഇവരുടെ കുടുംബങ്ങൾ തമ്മിൽ വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരം തീർക്കാനായാണ് പൊതുസമൂഹത്തിൽ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
Read also: മാവോയിസ്‌റ്റുകളുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്






































