മുംബൈ: മാവോയിസ്റ്റുകളെ വധിച്ചതിന് പിന്നാലെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്ട്ര പോലീസ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായ ഗഡ്ചിറോളി ഗ്യാരപട്ടിയിലെ കാട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തത്.
Maharashtra Police recovered a huge cache of arms and ammunition from the jungles of Gyarapatti in Gadchiroli following an encounter in which 26 Naxals were killed yesterday pic.twitter.com/JcYMovnMhC
— ANI (@ANI) November 14, 2021
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പോലീസിന്റെ സി60 കമാൻഡോ സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. 26 മാവോയിസ്റ്റുകളെ സംഘം വധിച്ചിരുന്നു. ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെൽതുംബ്ഡെയും ഉൾപ്പെടുന്നതായാണ് വിവരം. എൻഐഎ, പൂനെ പോലീസ് എന്നിവർ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
അതേസമയം, മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ജനപ്രതിനിധികൾ, പ്രശ്നബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിച്ചു. അതിർത്തികളിൽ വാഹന പരിശോധയും കർശനമാക്കിയിട്ടുണ്ട്.
Also Read: വായുമലിനീകരണം തുടരുന്നു; ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം