തെരുവ് നായകൾ പെരുകുന്നു; നഗരത്തിൽ ഇറങ്ങാൻ മടിച്ച് ജനങ്ങൾ

By Team Member, Malabar News
Street Dogs Issues In Wayanad Kalppatta
Ajwa Travels

വയനാട്: ജില്ലയിലെ കൽപ്പറ്റയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കൽപ്പറ്റയിലെ നഗരപാതകളിലും, നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിലും തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.

പഴയ ബസ്‌സ്‌റ്റാൻഡ്, പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തും പിണങ്ങോട് റോഡിൽ ചുങ്കം ജംഗ്ഷൻ മുതൽ എടഗുനി, വെങ്ങപ്പള്ളി പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും തുർക്കി, അമ്പിലേരി, മുണ്ടേരി, എമിലി പുത്തൂർവയൽ, എസ്‌പി ഓഫീസ് പരിസരം എന്നിവിടങ്ങളിലുമാണ് ഇപ്പോൾ തെരുവ് നായ ശല്യം രൂക്ഷമാകുന്നത്. പത്ത് മുതൽ ഇരുപത് വരെ നായകൾ കൂട്ടങ്ങളായാണ് ഇവിടങ്ങളിൽ സഞ്ചരിക്കുന്നത്. ഇതോടെ തിരക്കുള്ള സമയങ്ങളിൽ പോലും പ്രധാന നിരത്തുകൾ നായകൾ കൈയ്യടക്കുകയാണ്.

ജനവാസ മേഖലകളിൽ തെരുവ് നായകളെ പേടിച്ച് ചെറിയ കുട്ടികളെ വീട്ടുമുറ്റത്തേക്ക് വിടാൻ പോലും ആളുകൾക്ക് മടിയാണ്. കൂടാതെ ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ ആക്രമിക്കാൻ പായുന്നതിലൂടെ അപകടം ഉണ്ടാകുന്നതും നിലവിൽ വർധിക്കുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യവും, ഇടറോഡുകളിലും മറ്റുമുള്ള മൽസ്യ, മാംസ കച്ചവട സ്‌ഥാപനങ്ങളുമാണ് നായകൾ വിഹരിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്‌.

Read also: ഗുണ്ടാ തലവൻ ഷിജു പിടിയിൽ; അറസ്‌റ്റിനിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE