തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ചികിൽസയിലായിരുന്നു മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അദ്ദേഹം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് വൈകിട്ടാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്. രാഷ്‌ട്രീയ രംഗത്ത് നിന്നും വിട്ടുനിൽക്കുന്ന വിഎസ് തിരുവനന്തപുരത്തെ വീട്ടിലാണ് വിശ്രമ ജീവിതം നയിക്കുന്നത്. രണ്ട് വര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.
Read Also: മോന്‍സണ്‍ മാവുങ്കല്‍ കേസ്; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി








































