കണ്ണൂർ: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. വ്യക്തി വൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.
കണിച്ചാർ സ്വദേശി കരിമ്പിൻ ശ്രുധിനാണ് (31) കുത്തേറ്റത്. വയറിന് കുത്തേറ്റ ശ്രുധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ മാങ്കുളത്ത് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്നുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
Most Read: കെ റെയിൽ; ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥനെ നിയമിച്ചു







































