ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി സ്വിഗ്ഗി

By Staff Reporter, Malabar News
swiggy-invest-in-instamart
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി സ്‌ഥാപനമായ സ്വിഗ്ഗി തങ്ങളുടെ എക്‌സ്‌പ്രസ് ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. 2020ൽ ഗുരുഗ്രാമിലും ബെംഗളൂരുവിലും ആരംഭിച്ച സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 നഗരങ്ങളിലെ ഉപഭോക്‌താക്കൾക്ക് സേവനം നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

ആഴ്‌ചയിൽ പത്ത് ലക്ഷത്തിലധികം ഓർഡറുകളാണ് ഇതിലൂടെ ഇപ്പോൾ ലഭിക്കുന്നതെന്നും കമ്പനിയുടെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതിന്റെ സേവനം വിപുലീകരിക്കാൻ വേണ്ടിയാണ് വൻതുക ചിലവഴിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2022 ജനുവരിയോടെ ഇൻസ്‌റ്റാമാർട്ട് സ്‌റ്റോറുകളുടെ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും, ഉപഭോക്‌താക്കൾക്ക് പരമാവധി 15 മിനിറ്റിനുള്ളിൽ ഡെലിവറി എത്തിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്.

പഴങ്ങൾ പച്ചക്കറികൾ, മറ്റ് ഭക്ഷ്യ വസ്‌തുക്കൾ, പാചക അവശ്യസാധനങ്ങൾ, പാനീയങ്ങൾ, ഫാസ്‌റ്റ് ഫുഡുകൾ, വ്യക്‌തി ശുചിത്വത്തിനുള്ള വസ്‌തുക്കൾ, ശിശു സംരക്ഷണത്തിനുള്ള വസ്‌തുക്കൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങളാണ് ഇൻസ്‌റ്റാമാർട്ടിലൂടെ നിലവിൽ ലഭ്യമാക്കുന്നത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ചണ്ഡീഗഡ്, ഡൽഹി, ഗുരുഗ്രാം, ഹൈദരാബാദ്, ഇൻഡോർ, ജയ്‌പൂർ , കൊൽക്കത്ത, കൊച്ചി, ലഖ്‌നൗ, ലുധിയാന, മുംബൈ, നോയിഡ, പൂനെ, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഇതിന്റെ സേവനം ലഭ്യമാണ്. വൻ നിക്ഷേപം നടത്തുന്നതോടെ കൂടുതൽ നഗരങ്ങളിലേക്ക് ഇൻസ്‌റ്റാമാർട്ടിന്റെ പ്രവർത്തനം വ്യാപിപ്പിക്കാമെന്നാണ് കമ്പനി കരുതുന്നത്.

Read Also: ഒമൈക്രോൺ; ലോക്‌ഡൗൺ പരിഗണനയിലില്ല, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE