കെജിഎഫ് ‘വില്ലന്‍’ മലയാളത്തിലേക്ക്; ‘സ്‌തംഭം 2’ൽ നായകനാകും

By News Bureau, Malabar News
garuda-sthambam 2
Ajwa Travels

‘കെജിഎഫി’ലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗരുഡ റാം മലയാളത്തിലേക്ക്. സതീഷ് പോള്‍ സംവിധാനം ചെയ്യുന്ന ‘സ്‌തംഭം 2‘ എന്ന ചിത്രത്തിലാണ് ഗരുഡ നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ മൂന്നാംവാരം പാലായില്‍ ആരംഭിക്കും.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഡെക്കാന്‍ കിംഗ് മൂവി പ്രൊഡക്ഷന്‍സ് മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് ‘സ്‌തംഭം 2‘. വ്യവസായ പ്രമുഖനും മലയാളിയുമായ ബിജു ശിവാനന്ദ്, സതീഷ് പോള്‍, വി രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പോള്‍ ബ്രദേഴ്സ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. തമിഴ്- കന്നട നടന്‍ സന്ദീപ് ഷെരാവത്തും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ശക്‌തരായ രണ്ടു മല്ലൻമാരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് സിനിമയ്‌ക്ക് ‘സ്‌തംഭം 2‘ എന്ന് പേരിട്ടതെന്ന് സംവിധായകന്‍ സതീഷ് പോള്‍ പറയുന്നു.

മിസ് ഇന്ത്യ റണ്ണറപ്പ് ആലിയ, ബേബി അന്ന എലിസബത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെസി ദിവാകര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദാണ്. സംഘട്ടനം ഹരിമുരുകന്‍. ഡോ. സുരേന്ദ്രനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സൂപ്പര്‍ഹിറ്റ് വിജയം നേടിയ ‘കെജിഎഫ്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഗരുഡ റാം ജനശ്രദ്ധ നേടിയത്. അതേസമയം ഗരുഡ ആദ്യമായി നായക വേഷമണിയുന്ന ചിത്രമാകും ‘സ്‌തംഭം 2‘.

ഗരുഡ റാം

Most Read: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റ്; രണ്ടാം മൽസരത്തിൽ ശ്രീകാന്തിന് തോൽവി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE