ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റ്; രണ്ടാം മൽസരത്തിൽ ശ്രീകാന്തിന് തോൽവി

By Staff Reporter, Malabar News
world-badminton-championship-tournamnet-K-Srikanth-silver
കെ ശ്രീകാന്ത്
Ajwa Travels

ഹുൽവേ: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റിൽ ഇന്ത്യയുടെ കെ ശ്രീകാന്തിന് തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തായ്‌ലൻഡിന്റെ കുൻലാവുട്ട് വിറ്റിസാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. സ്‌കോർ: 21-18, 21-7. ലോക ജൂനിയർ ബാഡ്‌മിന്റൺ താരമായ കുൻലാവുട്ട് തകർപ്പൻ പ്രകടനമാണ് മുൻലോക ഒന്നാം നമ്പറായ ശ്രീകാന്തിനെതിരെ പുറത്തെടുത്തത്.

ശ്രീകാന്തിന് കൂടുതൽ അവസരങ്ങൾ നൽകാതെയാണ് കുൻലാവുട്ട് മൽസരം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ നന്നായി പൊരുതിയെങ്കിലും രണ്ടാം സെറ്റിൽ ശ്രീകാന്ത് നിരാശപ്പെടുത്തി. ആദ്യ മൽസരത്തിൽ ശ്രീകാന്ത് ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനെ കീഴടക്കിയിരുന്നു. അതേസമയം, പുരുഷ ഡബിൾസ് മൽസരത്തിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് സായ്രാജ് സഖ്യം തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായി.

Read Also: ‘നടികര്‍ തിലകം’; ലാല്‍ ജൂനിയർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE