‘നടികര്‍ തിലകം’; ലാല്‍ ജൂനിയർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

By News Bureau, Malabar News
nadikar tilakam_movie
Ajwa Travels

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നടികര്‍ തിലക’ത്തിന്റെ പോസ്‌റ്റര്‍ പുറത്ത്. ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ടൊവിനോ പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2022 ഡിസംബറിലായിരിക്കും ചിത്രം പുറത്തിറങ്ങുക.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

‘സ്‌റ്റാര്‍’ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. ആല്‍ബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് യക്‌സന്‍ നേഹയാണ്.

അതേസമയം ‘മിന്നല്‍ മുരളി’യാണ് ഇനി ടൊവിനോയുടേതായി റിലീസാകാനുള്ള ചിത്രം. ബേസില്‍ ജോസഫ് ആണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘തല്ലുമാല, അജയന്റെ രണ്ടാം മോഷണം’ എന്നിവയാണ് ടൊവിനോയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങള്‍.

ലാല്‍ ജോസ് ചിത്രം ‘മ്യാവൂ’, മഞ്‌ജു വാര്യര്‍ക്കൊപ്പമുള്ള ‘വെള്ളരിക്കാപ്പട്ടണം’ എന്നിവയാണ് സൗബിന്‍ ഷാഹീറിന്റെ പുതിയ ചിത്രങ്ങള്‍.

Most Read: മുഖത്തെ കരുവാളിപ്പ് മാറ്റണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ്‌പാക്കുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE