ചർമ സംരക്ഷണം എന്നത് ഒരു ചെറിയ കാര്യമല്ല. ഏത് കാലാവസ്‌ഥയിലും ആരോഗ്യവും ചർമവും കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ മിക്ക ആൾക്കാരും നേരിടുന്ന പ്രശ്‌നങ്ങളാണ്.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്‌മികളാണ് ചര്‍മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ചർമത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ്‌പാക്കുകളാണ് താഴെ പറയുന്നത്.
- രണ്ട് ടീസ്‌പൂണ്‍ ഗ്രീൻ ടീ പൊടിച്ചതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേക്ക് രണ്ട് ടീസ്‌പൂൺ കടലപ്പൊടി കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.
- ഒരു ടീസ്‌പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്‌പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
- ഒരു ടീസ്‌പൂണ്‍ തൈര്, ഒരു ടീസ്‌പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്‌പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
- തക്കാളിനീര് സൂര്യപ്രകാശം ഏറ്റുണ്ടാവുന്ന കരിവാളിപ്പ് മാറ്റാൻ സഹായിക്കും. തക്കാളി നീരും അര ടീസ്‌പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
- രണ്ട് ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്‌പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്‌റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Most Read: ഭയവും നിഗൂഢതയും നിറയ്‌ക്കുന്ന ദൃശ്യങ്ങൾ; മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ കാണാം