പാലക്കാട്: ജില്ലയിലെ മംഗലംഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇപ്പോൾ കുട്ടികളുടെ പാർക്ക് തുറന്നു നൽകിയത്. മംഗലംഡാം ഉദ്യാനത്തിന്റെ മൂന്നാംഘട്ട വികസനത്തിലെ നിർമിതികളുടെ ഒരു ഭാഗമാണ് ഇപ്പോൾ തുറന്നു കൊടുത്തത്.
2020 ഒക്‌ടോബർ 22ആം തീയതിയാണ് കുട്ടികളുടെ പാർക്കിന്റെ ഉൽഘാടനം കഴിഞ്ഞത്. എന്നാൽ തുടർന്ന് അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതേസമയം ഇപ്പോഴും സാഹസികോദ്യാനം തുറക്കുന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്. സുരക്ഷാ ക്രമീകരണങ്ങളിൽ ചിലത് പൂർത്തിയാകാത്തതിനെ തുടർന്നാണ് സാഹസികോദ്യാനത്തിൽ പ്രവേശനം അനുവദിക്കാത്തതെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; തീരദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം



































