വികെ പ്രകാശിന്റെ സംവിധാനത്തിൽ നവ്യ നായർ നായികയായെത്തുന്ന ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എസ് സുരേഷ് ബാബുവിന്റെതാണ്.
നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസറാണ് ‘ഒരുത്തീ’ നിർമിക്കുന്നത്.
View this post on Instagram
നവ്യയ്ക്ക് മികച്ച നടിക്കുള്ള ജെസി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12ആമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ഒരുത്തീ’.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ആലങ്കോട് ലീലാകൃഷ്ണനും ബികെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. കൂടാതെ തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
Most Read: താരനും മുടി കൊഴിച്ചിലും തടയാം; ഈ ഹെയര്‍ മാസ്ക് പരീക്ഷിച്ചു നോക്കൂ






































