മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം ചില പ്രകൃതിദത്ത വഴികൾ

By News Bureau, Malabar News
Ajwa Travels

മുഖസൗന്ദര്യം സംരക്ഷിക്കാൻ പല വഴികളും തേടുന്നവരാണ് നാം. എന്നാൽ ചർമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നത് തന്നെയാണ് കൂടുതൽ ഉത്തമം.

ആരോഗ്യമുള്ള ചർമത്തിനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും സൗന്ദര്യം മെച്ചപ്പെടുത്താനുമെല്ലാം വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ പരിചയപ്പെടാം.

മഞ്ഞൾ

Turmeric To Help Your Health In Winter Season

പ്രകൃതിദത്ത ആന്റി സെപ്റ്റിക് കൂടിയായ മഞ്ഞൾ പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ്. മുഖത്ത് മഞ്ഞളും പാലും ചേർത്തുള്ള പാക്ക് ഇടുന്നത് ചർമം കൂടുതൽ സുന്ദരമാകാൻ സഹായിക്കും.

ബദാം

ധാരാളമായി വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ള ബദാം ചർമത്തിന് തിളക്കവും ഇലാസ്‌തികതയും നൽകുന്നു. വാഴപ്പഴം അല്ലെങ്കിൽ ഓട്‌സ് എന്നിവ ബദാമുമായി ചേർത്ത് ഫേസ് പാക്കായി ഇടുന്നത് ചർമം കൂടുതൽ ലോലമാകാൻ സഹായിക്കും.

ഓട്‌സ്

ചർമത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഓട്‌സ്. ചർമത്തെ സുഖപ്പെടുത്തുന്ന സ്വഭാവ സവിശേഷതകൾക്കായി തയ്യാറാക്കുന്ന ഏതൊരു മാസ്‌കിനും ഓട്‌സ് ഒരു പ്രധാന ചേരുവയായിരിക്കും. ഓട്‌സ് പൊടിച്ച് ഫേസ് പാക്കായി ഇടുന്നത് മുഖകാന്തി കൂട്ടും.

ചെറുപയർ പൊടി

ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ ചെറുപയർ പൊടി നല്ലതാണ്. ചെറുപയർ പൊടി ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. കൂടാതെ ഇവ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നവുമാണ്.

കറ്റാർ വാഴ

Aloe vera

മുഖത്ത് കറ്റാർ വാഴ ഉപയോഗിക്കുന്നത് ചർമത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് പതിവായി ചെറിയ അളവിൽ കറ്റാർവാഴ ജെൽ പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവ ഉൾപ്പടെയുള്ള വിവിധ ചർമ പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

Most Read: തിയേറ്ററുകൾ കീഴടക്കാൻ ‘തുറമുഖം’ വരുന്നു; ജനുവരി 20ന് റിലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE