ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ സംസ്‌കാരം ഇന്ന്

By News Desk, Malabar News
funeral of bjp leader killed in alappuzha today
Ajwa Travels

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചു. സംസ്‍കാരം ഇന്ന് വൈകിട്ട് സ്വദേശമായ ആലപ്പുഴ വലിയഴീക്കലിൽ നടക്കും. വിലാപയാത്രയെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പോലീസും ബിജെപി നേതാക്കളുമായി വാക്കേറ്റമുണ്ടായി. ബിജെപിയുടെ എതിർപ്പിനെ തുടർന്ന് ഇന്നത്തെ സമാധാനയോഗം മാറ്റിവെച്ചു.

പോസ്‌റ്റുമോർട്ടത്തിന് ശേഷം പത്തരയോടെയാണ് മൃതദേഹം കൈമാറിയത്. ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതുദർശനം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം വെള്ളക്കിണറിലെ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായി, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ആക്രമണ സാധ്യതയുള്ളതിനാൽ വിലാപയാത്രയുടെ വഴി മാറ്റണമെന്ന് പോലീസ് അറിയിച്ചു. പറ്റില്ലെന്ന് ബിജെപി നേതാക്കൾ നിലപാട് എടുത്തതോടെയാണ് വാക്കേറ്റമുണ്ടായത്. പോലീസ് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എസ്‌ഡിപിഐക്ക് ഒപ്പമാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പോസ്‌റ്റുമോർട്ടം മനപ്പൂർവം വൈകിച്ചു എന്ന് ആരോപിച്ച് ഇന്നലെയും പ്രതിഷേധം ഉയർന്നിരുന്നു.

Also Read: എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE