ഹൈദരാബാദ്: പ്രമുഖ നടി തമന്നാ ഭാട്ട്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ വെബ് സീരീസ് ഷൂട്ടിങ്ങിനിടെ അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നടി എന്നാണ് റിപ്പോർട്ട്.
തമന്നയുടെ അച്ഛനും അമ്മക്കും ഓഗസ്റ്റിൽ കോവിഡ് ബാധിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.
Also Read: പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ







































