പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ

By News Desk, Malabar News
Shreyasi Singh Joines BJP
Shreyasi Singh
Ajwa Travels

ന്യൂ ഡെൽഹി: പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ ചേർന്നു. ചന്ദ്രശേഖർ-വാജ്‌പേയി സർക്കാരുകളിൽ കേന്ദ്രമന്ത്രി ആയിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയി താരം മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി ആസ്‌ഥാനത്ത് ഞായറാഴ്‌ച വൈകുന്നേരം പാർട്ടി അധ്യക്ഷനായ ജെ.പി നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നൽകിയത്.

ഗിധാവുർ സ്വദേശിയായ ശ്രേയസി സിങ് 2018-ൽ ഓസ്‌ട്രേലിയയിൽ വെച്ച് നടന്ന കോമൺ വെൽത്ത് ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണ മെഡൽ നേടിയിരുന്നു. അർജുന അവാർഡും ആ വർഷം തന്നെ ലഭിച്ചിരുന്നു. ശ്രേയസിയുടെ പിതാവ് ദ്വിഗ് വിജയ് സിങ് ദേശീയ റൈഫിൾ അസോസിയേഷൻ പ്രസിഡണ്ട് ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE