മലപ്പുറം: പുകയില നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ സൈക്കിൾറാലി നടത്തി. ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്‌തമായി റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് റാലി നടത്തിയത്.
കളക്‌ടർ വിആർ പ്രേംകുമാർ ആണ് റാലിക്ക് ഫ്ളാഗ് ഓഫ് ചെയ്‌തത്. കളക്‌ടറേറ്റിൽ നിന്ന് ആരംഭിച്ച യാത്ര വേങ്ങര, കോട്ടയ്‌ക്കൽ, ഒതുക്കുങ്ങൽ എന്നിവിടങ്ങളിൽ ചുറ്റി കളക്‌ടറേറ്റിൽ സമാപിച്ചു.
നഗരസഭാധ്യക്ഷൻ മുജീബ് കാടേരി സമാപന സമ്മേളനം ഉൽഘാടനം ചെയ്‌തു. കെപിഎ ഷരീഫ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോക്‌ടർ ആർ രേണുക, ഡോക്‌ടർ കെപി അഫ്‌സൽ, നൗഷാദ് മാമ്പ്ര, കെഎം അബ്‌ദു, എം.ടി. തെയ്യാല, ബേബി ഗിരിജ, ജുബീന സാദത്ത് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുകയും ചെയ്‌തു.
Read also: റാന്നിയിൽ കത്തിക്കുത്ത്; ഒരു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്






































