പാലക്കാട്: വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘമാണ് പിടികൂടിയത്.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കടത്ത്. കടത്തിക്കൊണ്ടു വന്ന കഞ്ചാവ് മലപ്പുറം വേങ്ങരയിൽ എത്തിക്കാനായിരുന്നു ശ്രമമെന്ന് പ്രതികള്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. ക്രിസ്‌മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി സംസ്‌ഥാനത്തേക്ക് വ്യാപകമായ തോതില്‍ ലഹരി വസ്‌തുക്കള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Read Also: കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍







































