നോർക്കയുടെ പ്രവാസി ഭദ്രത പദ്ധതി; കേരള ബാങ്ക് വഴിയും വായ്‌പ ലഭിക്കും

By Staff Reporter, Malabar News
norka-roots
Ajwa Travels

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്‌പാ പദ്ധതി കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. പദ്ധതിയുടെ ഭാഗമായി കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്‌പ ലഭ്യമാവുമെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു.

പ്രവാസികൾ ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍മേലാണ് കേരളാ ബാങ്ക് വായ്‌പ വിതരണം ചെയ്യുന്നത്. രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്‌ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്‌പയ്‌ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉള്ളത്.

പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും, ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കെഎസ്എഫ്ഇ അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങള്‍ വഴിയും പ്രവാസി ഭദ്രത വായ്‌പകള്‍ നല്‍കി വരുന്നുണ്ട്. കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ നിരവധി പ്രവാസികൾ പദ്ധതി പ്രയോജനപ്പെടുത്തുന്നുണ്ട്.

Read Also: ഭരണഘടനാ മൂല്യങ്ങൾ ചിലർ തകർക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE