പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വാളയാറിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർന്ന് 66,000 രൂപയാണ് ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും പിടികൂടിയത്. വേഷം മാറിയെത്തിയാണ് വിജിലൻസ് റെയ്‌ഡ് നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
പണത്തിനൊപ്പം തന്നെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥരെ പ്രീതി പെടുത്തുന്നതിനായി ഡ്രൈവർമാർ പഴങ്ങളും പച്ചക്കറികളും നൽകുന്നതായാണ് വിവരം. ഓറഞ്ച്, മത്തൻ എന്നിങ്ങനെ പലതും സ്‌ഥിരമായി ഉദ്യോഗസ്‌ഥർ കൈക്കൂലിയായി വാങ്ങുന്നുണ്ടെന്നാണ് സൂചന.
Read also: കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്‌ഥാന മേധാവി





































