കണ്ണൂര്‍: ജില്ലയിലെ കൊട്ടിയൂരില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35) എന്ന യുവാവിനെ ഇന്ന് രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേളകം പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മറ്റ് വിവരങ്ങള്‍ ലഭ്യമാവുകയുള്ളു എന്നാണ് പോലീസ് വ്യക്‌തമാക്കിയത്.
Read also: പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി








































