14-കാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
minor girl rape case IN PALAKKAD
Representational Image
Ajwa Travels

പാലക്കാട്: ആദിവാസി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചന്റെ മകൻ രാജനാണ് (34) അറസ്‌റ്റിലായത്‌. ഭാര്യാ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യവീട്ടിൽ എത്തിയ രാജൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പലപ്പോഴായി ഇയാൾ പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകി. ക്‌ളാസ്‌ സമയങ്ങളിൽ കുട്ടിയിൽ പതിവില്ലാത്ത അവശത പ്രകടമായതിനാൽ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ നൽകിയ കൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.

സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അഗളി പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Most Read: കടകളിലെ വൈന്‍ വില്‍പന; മഹാരാഷ്‌ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE