വയനാട്: ജില്ലയിലെ മീനങ്ങാടി പാതിരിപ്പാലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അമിത വേഗതയിലെത്തിയ ലോറി റോഡിന് സമീപം നിർത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പാഴ്പ്പത്തൂർ സ്വദേശി പ്രദീഷാണ് മരിച്ചത്.
അപകടത്തെ തുടർന്ന് 3 പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഡ്രൈവർക്കും കുട്ടിക്കും ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ലോട്ടറി വിൽപ്പനക്കാരനുമാണ് പരിക്കേറ്റത്. ബത്തേരി ഭാഗത്ത് നിന്ന് വന്ന മിനിലോറിയാണ് മറ്റ് രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റവരെ നിലവിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read also: കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ








































