കോഴിക്കോട് : ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോടതികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ കോടതികളില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും കോവിഡ് സ്‌ഥിരീകരിക്കുന്നത് രൂക്ഷമായതോടെയാണ് കോടതികള്‍ ഇനി മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോടതി നടപടികള്‍ ഓണ്‍ലൈനാക്കണമെന്ന അപേക്ഷ സമര്‍പ്പിച്ചത് കോഴിക്കോട് ബാര്‍ അസോസിയേഷനാണ്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്.
അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്‌തമായതോടെ കേരള ഹൈക്കോടതി അപേക്ഷ അംഗീകരിക്കുകയായിരുന്നു. ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. കോഴിക്കോട് ജില്ലാ കോടതി കോംപ്‌ളക്‌സിലെ എല്ലാ കോടതികള്‍ക്കും മാറാട് അഡീഷണല്‍ കോടതി, വഖഫ് ട്രിബ്യുണല്‍ എന്നിവക്കും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
Read also : കനികുസൃതിക്ക് വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം



































