സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5. 25‘. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തി മികച്ച വിജയം കൊയ്‌ത ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നതായി അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്ലറും എത്തിയിരിക്കുകയാണ്. മലയാളികളുടെ ‘കുഞ്ഞപ്പന്‍’ തെലുങ്കില്‍ ‘കട്ടപ്പ’യാണ്. ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ വേര്‍ഷന്‍ 5. 25‘ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.
ഈ മാസം ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒടിടി പ്ളാറ്റ്ഫോമായ അഹ വീഡിയോയിലൂടെ ആയിരിക്കും തെലുങ്ക് മൊഴുമാറ്റ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അടുത്തിടെ ഫോറന്‍സിക്, ട്രാന്‍സ് തുടങ്ങിയ മലയാളം ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി അഹ വീഡിയോ പ്ളാറ്റ്ഫോമിലൂടെ റിലീസ് ചെയ്‌തിരുന്നു.
നവാഗതനായ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‌ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഒരു റോബോട്ടും മുതിര്‍ന്ന മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്.
Read Also: ലാവ്‌ലിന്‍ കേസ്; ഒക്‌ടോബര്‍ 16 ലേക്ക് വാദം മാറ്റി വച്ചു
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡായിരുന്നു ചിത്രത്തില്‍ പ്രധാന ആകര്‍ഷണം. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച ചിത്രത്തില്‍ സൂരജ് തേലക്കാടനാണ് കുഞ്ഞപ്പനെ അവതരിപ്പിച്ചത്. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
മലയാളത്തില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം തെലുങ്കിലും വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
National News: പെരിയാറെ അധിക്ഷേപിച്ച് കട്‌ജു







































