കീവ്: വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ കീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദ്ദേശം നൽകി യുക്രൈനിലുള്ള ഇന്ത്യൻ എംബസി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയത്.
അതേസമയം, യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്പൈസ്ജെറ്റ് ബുഡാപെസ്റ്റിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബോയിങ് 737 എംഎഎക്സ് വിമാനമായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക. ഇതിനിടെ യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കാൻ തീരുമാനമായി. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Most Read: പോലീസ് കസ്റ്റഡിയിൽ ആയിരുന്ന യുവാവ് മരിച്ചു







































