പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ഹൈദരാബാദ് എഫ്സിയും ജംഷഡ്പൂർ എഫ്സിയും നേർക്കുനേർ വരുമ്പോൾ ഒരു തീപ്പൊരി പോരാട്ടം തന്നെയാവും ഇരു ടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുക. ഹൈദരാബാദ് എഫ്സി പ്ളേ ഓഫ് യോഗ്യത നേരത്തെ തന്നെ ഉറപ്പാക്കി കഴിഞ്ഞു. ജംഷഡ്പൂരിനും സെമി പ്രവേശനം ഏറെക്കുറെ ഉറപ്പാണ്.
നാലാം സ്ഥാനത്ത് വേണ്ടി പോരടിക്കുന്ന മുംബൈ- കേരള ടീമുകളെ സംബന്ധിച്ചു ഇന്നത്തെ മൽസര ഫലം നിർണായകമല്ല. എന്നാൽ ജംഷഡ്പൂർ, ഹൈദരാബാദ് ടീമുകൾ ലീഗ് ഷീൽഡ് സ്വന്തമാക്കി മുന്നോട്ട് പോവാനായിരിക്കും ശ്രമിക്കുക എന്നുറപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ടീമുകൾക്കുള്ള ഷീൽഡ് നേരത്തെ ഇരുവരും സ്വന്തമാക്കാത്ത സാഹചര്യത്തിൽ കടുത്ത മൽസരം തന്നെ ഇന്ന് നടക്കുമെന്ന് കരുതാം.
Read Also: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ സന്നദ്ധരായ വിദേശികൾക്കും പ്രവേശന വിസ; യുക്രൈൻ







































