ചെന്നൈ: കോയമ്പത്തൂരിന് സമീപം കെജി ചാവടിക്കും മധുക്കരക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാറിൽ, ചരക്ക് ലോറി ഇടിച്ചാണ് അപകടം. രണ്ട് കുട്ടികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഈറോഡിൽ ഏറെക്കാലമായി സ്ഥിരതാമസക്കാരായ തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ സരിക എന്നിവരും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
കാറിലുണ്ടായിരുന്ന സജ്ജുശ്രീ(5), മിത്രൻ(7) എന്നീ കുട്ടികൾ അപകട സ്ഥലത്തുതന്നെ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലോറിവന്ന് ഇടിച്ചതായാണ് വിവരം. കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറോഡിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Most Read: ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി







































