കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട കോമക്കാടത്ത് വീട്ടിൽ ജവാദ്-ശബാസ് ദമ്പതികളുടെ മകൻ അഹ്സൽ അലി ആണ് മരിച്ചത്. വീടിന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് സംഭവം.
ഗേറ്റ് തലയിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മാതാപിതാക്കളുടെ മുന്നിൽ വെച്ചാണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ഗൾഫിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഈരാറ്റുപേട്ട പുത്തൻപളളി ഇമാം നദീർ മൗലവിയുടെ ചെറുമകൻ കൂടിയാണ് മരിച്ച അഹ്സൽ അലി.
Most Read: രാജ്യത്തെ സമ്പദ് വ്യവസ്‌ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി







































