പാലക്കാട്: കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം നടത്തിയ വിദ്യാർഥിയെ അധ്യാപകർ ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ എയ്ഡഡ് സ്കൂളിലെ വിദ്യാർഥിയാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കുട്ടി നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
കൂട്ടുകാരിയുടെ പിറന്നാൾ ദിവസം സ്കൂളിൽ വച്ച് തണ്ണിമത്തൻ മുറിച്ച് ആഘോഷിച്ചതായും, പിന്നാലെ ഈ പരിപാടിയുടെ പേരിൽ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ അധ്യാപകർ വളഞ്ഞിട്ട് മർദ്ദിച്ചതായും വിദ്യാർഥി വ്യക്തമാക്കി. അതേസമയം ഇനി വിശ്വാസത്തോടെ മകനെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കഴിയില്ലെന്നും, എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതിനാൽ നിയമപരമായ സഹായം വേണമെന്നുമാണ് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നത്.
എന്നാൽ കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. ഇതിലൂടെ സ്കൂളിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു








































