തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് തുടർ നടപടി തീരുമാനിക്കാൻ സർക്കാർ യോഗം വിളിച്ചത്.
പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. നിയമവിരുദ്ധമായി കൊടികള്‍ സ്‌ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്‌ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അനധികൃതമായി സ്‌ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്തതിലാണ് കോർപ്പറേഷന്‍ സെക്രട്ടറിക്ക് നേരെ വിമര്‍ശനം.
സിപിഎം സമ്മേളനത്തിനായി നടപ്പാതകൾ കയ്യേറി കൊടിതോരണങ്ങള്‍ സ്‌ഥാപിച്ചതിനെതിരെ ദിവസങ്ങൾക്ക് മുൻപും കോടതി വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് അന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
Most Read: വിശപ്പിൽ 101, സ്വാതന്ത്രത്തിൽ 119: വെറുപ്പിന്റെ പട്ടികയിൽ ഉടൻ ഒന്നാമതെത്തും; രാഹുൽ ഗാന്ധി







































