ഡെല്‍ഹി: വരാനാരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. രാജസ്‌ഥാനില്‍ വിമത ഭീഷണി ഉയര്‍ത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റും പ്രചാരണത്തിനായി പാര്‍ട്ടി തെരഞ്ഞെടുത്ത നേതാക്കളുടെ പട്ടികയിലുണ്ട്.
മുപ്പത് നേതാക്കാളാവും പാര്‍ട്ടിക്കായി ബീഹാറില്‍ പ്രചാരണത്തിന് ഇറങ്ങുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള 30 നേതാക്കളാണ് പ്രചാരകരുടെ പട്ടികയിലുള്ളത്.
അതേസമയം, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി ആസ്‌ഥാനത്ത് ജെ.പി നഡ്ഡയുടെ അധ്യക്ഷതയില്‍ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read Also: ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക







































