പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു.
ബഫ്ളിയാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജീപ്പ് തരാരന്‍ വാലി ഗലിയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരില്‍ ആറുപേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 13 പേരാണ് ജീപ്പിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഗവര്‍ണര്‍ എല്‍ജി മനോജ് സിന്‍ഹ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിൽസ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Most Read: കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം







































