ബുഡാപെസ്റ്റ്: ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി 7 പേർ മരിച്ചു. ഹംഗറിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ദക്ഷിണ ഹംഗറിയിൽ സെർബിയൻ അതിർത്തിയോടു ചേർന്നാണ് സംഭവം. ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ ഒരു ബോഗി പൂർണമായും ട്രാക്കിൽനിന്ന് തെന്നിമാറിയെന്നാണ് വ്യക്തമാകുന്നത്.
ട്രാക്കിൽ നിന്നും തെന്നി മാറിയ ബോഗിയിൽ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
സിഗ്നൽ അവഗണിച്ച് റെയിൽവേ ക്രോസിങ്ങിലൂടെ പാഞ്ഞുവന്ന ട്രക്ക് ട്രെയിനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 7 പേരുടെ മൃതദേഹം ലഭിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും ട്രക്കിൽ ഉണ്ടായിരുന്നവരാണ് എന്നാണ് വിവരം.
Read also: പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി


































