പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി

By Trainee Reporter, Malabar News
Restriction on trains passing
Representational Image
Ajwa Travels

തൃശൂർ: ഏപ്രിൽ 6,10 തീയതികളിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഷൊർണൂർ ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു എക്‌സ്‌പ്രസ്, എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ, ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.

ഏപ്രിൽ 5, 9 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഏപ്രിൽ 6,10 തീയതികളിൽ ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്‌പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ഏപ്രിൽ 5,9 തീയതികളിൽ കാരയ്‌ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്‌പ്രസ് ട്രെയിൻ വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും.

ഏപ്രിൽ 5,9 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഏപ്രിൽ അഞ്ചിന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർഫാസ്‌റ്റ് മുളങ്കുന്നത്തുകാവിൽ സർവീസ് അവസാനിപ്പിക്കും. അതേസമയം, ഏഴോളം ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.

Most Read: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ ബസുടമകളുടെ പ്രത്യക്ഷ സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE