കണ്ണൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വൻനാശനഷ്‌ടം ഉണ്ടായതായാണ് റിപ്പോർട്. കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി.
അതേസമയം മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് മലപ്പുറത്ത് കനത്ത മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ മരങ്ങൾ വീണതിനെ തുടർന്ന് പാർക്ക് താൽക്കാലികമായി അടച്ചു
കോഴിക്കോട് മലയോര മേഖലയിലും വ്യാപക നാശനഷ്‌ടം. കൊടുവള്ളി കിഴക്കോത്ത് വീടിനുമുകളിൽ തെങ്ങ് കടപുഴങ്ങി വീണ് ഒരാൾക്ക് പരിക്കേറ്റു. പന്നൂർ കണ്ടംപാറക്കൽ ഷമീറക്കാണ് പരിക്കേറ്റത്. വീടിന്റെ മേൽക്കൂര ഏതാണ്ട് പൂർണമായി തകർന്നു. ചക്കിട്ടപാറ, കൂരാച്ചുണ്ട്, വിലങ്ങാട് മേഖലകളിൽ വ്യാപകമായി മരം കടപുഴകി വീണ് ഗതാഗത തടസമുണ്ടായിരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി. നഗരമേഖലയിൽ ശക്‌തമായ മഴ ഇതുവരെയില്ല.
Most Read: നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ ശബ്‌ദരേഖയുള്ള പെൻഡ്രൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചു







































