സുരേഷ് ഗോപിയുമായി കൈകോർക്കാൻ സംവിധായകൻ ജിബു ജേക്കബ്. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് ജിബു ജേക്കബ് പറഞ്ഞു.
‘സാധാരണ ഞാൻ ചെയ്യുന്നതിനേക്കാൾ വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. എന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് സിനിമ കഥ പറയുന്നത്. അതിന്റെ കൃത്യമായ ജോണർ ഏതെന്ന് പ്രേക്ഷകർ കണ്ട് തന്നെ തീരുമാനിക്കട്ടെ’, ജിബു ജേക്കബ് പറയുന്നു.
നമ്മൾ ഇതുവരെ കണ്ടുശീലിച്ചതിൽ നിന്നും വ്യത്യസ്തമായ വേഷത്തിലാകും സുരേഷ് ഗോപി എത്തുകയെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ സുരേഷ് ഗോപി ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് എത്തുക. അല്ലാതെ ഒരിക്കലും ഒരു മാസ് ഹീറോ ആയിരിക്കില്ല; ജിബു ജേക്കബ് വ്യക്തമാക്കി.
ആസിഫ് അലി നായകനായ ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് കണ്ടസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഗവേഷണത്തിന് മികച്ച പ്രോൽസാഹനം; ‘ഹാർട്ട്’ പദ്ധതിക്ക് തുടക്കമായി






































