ചെന്നകേശവ ക്ഷേത്രത്തിലെ രഥോൽസവം; ഖുർആൻ പാരായണത്തോടെ ആരംഭിക്കാൻ അനുമതി

By Team Member, Malabar News
The Chariot Festival Will Start With Quran Recitation In Chennakeshava Temple
Ajwa Travels

ബെംഗളൂരു: കർണാടകയിലെ ബേലൂരിലുള്ള ചെന്നകേശവ ക്ഷേത്രത്തിൽ രഥോൽസവം ആരംഭിക്കുന്നത് പതിവ് പോലെ ഖുർആനിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് തന്നെ. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരം അതുപോലെ തന്നെ നടത്താൻ അധികൃതർ അനുമതി നൽകുകയായിരുന്നു. കൂടാതെ ഉൽസവ സ്‌ഥലത്ത് അഹിന്ദുക്കളായവര്‍ക്ക് വ്യാപാരം നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ഈ വിലക്കും നിലവിൽ നീക്കിയിട്ടുണ്ട്.

സമീപകാലത്ത് കർണാടകയിൽ മതത്തിന്റെ പേരിൽ നടന്ന പ്രശ്‌നങ്ങൾ ഉൽസവ നടത്തിപ്പിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഉൽസവം പഴയ രീതിയിൽ തന്നെ നടത്താൻ അധികൃതർ അനുമതി നൽകുകയായിരുന്നു. കൂടാതെ ക്ഷേത്രത്തിൽ പോലീസ് സുരക്ഷ ഉറപ്പ് വരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് വന്നതിന് പിന്നാലെ 15ഓളം മുസ്‌ലിം വ്യാപാരികൾ നിലവിൽ ക്ഷേത്ര പരിസരത്ത് സ്‌റ്റാളുകൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ ഹിന്ദുത്വ സംഘടനകൾ ഈ ആചാരത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ 60ഓളം വരുന്ന ഉൽസവങ്ങളിൽ നിന്നും മുസ്‌ലിം വ്യാപാരികൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിൽ രഥോൽസവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ക്ഷേത്രത്തിൽ രഥോൽസവം നടത്തിയിരുന്നില്ല.

Read also: തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് കെ സ്വിഫ്റ്റ് അല്ല; പിക്ക്അപ് വാൻ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE