തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് കെ സ്വിഫ്റ്റ് അല്ല; പിക്ക്അപ് വാൻ കണ്ടെത്തി

By Desk Reporter, Malabar News
It was not K Swift hit the Tamil Nadu native; Pickup van found
Representational Image
Ajwa Travels

തൃശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് പിക്ക്അപ് വാൻ. ഇയാളുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.

മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക്അപ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാന്‍ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങുകയായിരുന്നു. നേരത്തെ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് ഇടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

തൃശൂർ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.

Most Read:  കാവ്യാ മാധവനെ ചോദ്യംചെയ്യൽ അടുത്ത ആഴ്‌ച; ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE