കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് അപകടത്തിൽ പെട്ടു; ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്ക്

By Team Member, Malabar News
K Swift Accident Near Mysuru And 5 Were Injured
Ajwa Travels

മൈസൂരു: കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്ക്. മൈസൂരുവിന് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആളുകളെ നിലവിൽ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 2 പേർ സ്‌ത്രീകളാണ്.

നഞ്ചൻകോടിന് സമീപത്തായാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. ആകെ 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read also: ശബരിമല; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE