തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ്; അന്വേഷണം ആരംഭിച്ചു

By Desk Reporter, Malabar News
K Swift trapped between pillars; The investigation has begun
Ajwa Travels

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്മെന്റ്. വിശദമായ റിപ്പോർട് തേടിയിട്ടുണ്ടെന്നും റിപ്പോർട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്നും സിഎംഡി വ്യക്‌തമാക്കി.

തൂണുകൾക്കിടയിൽ ബസ് നിർത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രെെവർ മറ്റൊരു വണ്ടിയിൽ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകൾക്കിടയിൽ കുടങ്ങിപ്പോയെന്ന് മനസിലാക്കിയത്. ഡ്രെെവറുടെ പരിചയക്കുറവാണോ ബസ് കുടുങ്ങിയതിന് കാരണമായതെന്ന് വ്യക്‌തമല്ല.

ബസ് സ്‌റ്റാന്‍ഡിന്റെ അശാസ്‌ത്രീയവും അപാകതയുമുള്ള നിര്‍മാണത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. ബസുകള്‍ നേരാംവണ്ണം പാര്‍ക്ക് ചെയ്യാനോ യാത്രക്കാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണത്തിലെ അപാകത സംബന്ധിച്ച് നേരത്ത തന്നെ ആക്ഷേപമുയർന്നിരുന്നു.

തുടർച്ചയായുള്ള കെ സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്ആര്‍ടിഇഎ (സിഐടിയു) ആരോപിച്ചിരുന്നു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റ് ഓടിക്കാന്‍ നിയോഗിച്ചതെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ്ങ് പ്രസിഡണ്ട് സികെ ഹരികൃഷ്‌ണൻ ആരോപിച്ചു.

മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയിൽ ഉണ്ടായിട്ടും എടുത്തില്ല. കെ സ്വിഫ്റ്റ് അപകടങ്ങള്‍ മനഃപൂർവം ഉണ്ടാക്കുന്നതാണോയെന്ന് സംശയമുണ്ട്. അപകടങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിഐടിയു ആവശ്യപ്പെട്ടിരുന്നു.

Most Read:  ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചാരണം; യുഡിഎഫിന് പങ്കില്ലെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE